Friday, 27 January 2012

ഡോബർമാൻ

ഡോബർമാൻ 



വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡോബർമാൻ പിൻഷർ. സാധാരണ ഈ ജനുസ്സ് ഡോബർമാൻ എന്നറിയപ്പെടുന്നു. ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു.



പൊതുവായി ഡോബർമാൻ മാന്യമായ പെരുമാറ്റവും, സ്നേഹവും, വിശ്വസ്തതയും, ബുദ്ധികൂർമ്മതയുമുള്ള ജനുസ്സാണ്. കാവൽനായയായതു കൊണ്ടുതന്നെ ആക്രമണ സ്വഭാവം അവക്കുണ്ട്, പക്ഷെ ഡോബർമാൻ നായകൾ അവയുടെ ഉടമസ്തനോ കുടുംബാംഗങൾക്കോ അവയുടെ തന്നെ ഏതെങ്കിൽലും കൈവശവസ്തുവിനോ അപകടമുണ്ടെന്ന് തോന്നിയാലല്ലാതെ ആക്രമണത്തിനു ഒരുമ്പെടാറില്ല. അമേരിക്കയിലെ ഡീസീസ് കണ്ട്രോൾ സെന്റെരിന്റെ ഗവേഷണപ്രകാരം പിറ്റ് ബുൾ ടെറിയർ,റോട്ട്‌വൈലർ,ജർ‌മൻ ഷെപ്പേർഡ്, അലാസ്കൻ മാലമ്യൂട് തുടങിയ മറ്റു പല നായ് ജനുസ്സുകളേക്കാളും കുറഞ്ഞ ആക്രമണ നിരക്കാണ് ഡോബർമാൻ പിൻഷർ ജനുസ്സിന്റെത്. നായ വളർത്തലുകാരുടെ അനുഭവപ്രകാരം നല്ല വംശശുദ്ധിയുള്ള സാമൂഹികമായി ഇടപഴകാൻ കൂടുതൽ അവസരം ലഭിച്ചിട്ടുള്ള ഡോബർമാൻ നായകൾ വളരെ ശാന്തസ്വഭാവികളും മറ്റു നായകളോടും പൂച്ചകളോടും വരെ ആക്രമണത്വര ഇല്ലാത്തവരുമായി‌രിയ്ക്കും.





ഡോബർമാൻ പിൻഷർ ഒറ്റനോട്ടത്തിൽ

ഭാരം:ആൺ നായ 35-50 കിലോഗ്രാം, പെൺ നായ 30-42 കിലോഗ്രാം
ഉയരം:24-28 ഇഞ്ച്
രോമക്കുപ്പായം:ചെറിയ പരുപരുത്ത രോമങൾ
ഊർജ്ജസ്വലത:കൂടുതൽ
പഠിക്കാനുള്ള കഴിവ്:വളരെ കൂടുതൽ
സ്വഭാവ‌വിശേഷങൾ:മാന്യതയുള്ള പെരുമാറ്റം, വളരെയധികം സ്നേഹം,വിശ്വസ്ത, സം‌രക്ഷണമനോഭാവം
കാവൽ നിൽക്കാനുള്ള കഴിവ്:വളരെ കൂടുതൽ
ഒരു പ്രസവത്തിൽ:3-8 കുട്ടികൾ
ജീവിതകാലം:8-12 കൊല്ലം






രാജപാളയം നായ

രാജപാളയം നായ






ഇന്ത്യൻ നാടൻ നായ്ക്കളുടെ വർഗ്ഗത്തിൽപ്പെട്ടതും, വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നതമായ നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌.




                ഏകദേശം 20 മുതൽ 25 ഇഞ്ച് വരെ പൊക്കം വയ്ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 25 കിലോഗ്രാം തൂക്കമുണ്ടാകും. പെണ്ണിന്‌ ആണിനെക്കാൾ പൊക്കമുണ്ടാകും. വെളുപ്പ്, ബ്രൗൺ എന്നീ നിറങ്ങളിൽ ഇവയെ കാണാൻ സാധിക്കും. എങ്കിലും പിങ്ക് നിറത്തിനാണ്‌ ഏറ്റവും കൂടുതൽ അഴകുള്ളത്. പിങ്ക്, കറുപ്പ് എന്നീ നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ. വേട്ടപ്പട്ടികളുടെ സ്വഭാവമാനെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം.

ജർമൻ ഷെപ്പേർഡ്

ജർമൻ ഷെപ്പേർഡ്





ജർമൻ ഷെപ്പേർഡ് വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ്. അൽസേഷ്യൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളിൽ വച്ച് ബുദ്ധിശക്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവ നിയമപരിപാലനത്തിലും രക്ഷാപ്രവർത്തനങ്ങളിലും വളരെ നല്ല കാവൽ നായയായും ശോഭിക്കുന്നു. വളരെയധികം അനുസരണ ശീലമുള്ള ജർമൻ ഷെപ്പേർഡ് നായകൾ മനുഷ്യരും മറ്റു മൃഗങ്ങളുമായുള്ള സഹവാസം ഇഷ്ടപ്പെടുന്നവയാണ്.



                                                        യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജർ‌മൻ ഷെപ്പേർഡ് നായ്ക്കൾ‍ അപരിചിതരോട് വെറുപ്പു പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവൽ നായയാവാൻ അവയെ ഈ സ്വഭാവം സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന ഈ ജനുസ്സ് വളരെ ഊർജ്ജ്വസ്വലരാണ്. ഇവയുടെ ബുദ്ധികൂർമ്മതയും ഊർജ്ജ്വസ്വലതയും യജമാനനോടുള്ള കരുതലും നിമിത്തം കൂട്ടാളിയായും കാവൽക്കാരനായും ജർമൻ ഷെപ്പേർഡ് ജനുസ്സ് ശോഭിക്കു

ചിഹ്വാഹ

ചിഹ്വാഹ






ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നുംഅലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ ചേർക്കപ്പെട്ടത് 1905ലാണ്





ബോക്സർ

ബോക്സർ





ജർമ്മനിയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ് ബോക്സർ. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. വളരെ ശക്തി ഏറിയ ഒരിനം നായ ജെനുസാണ് ഇവ. ഇവ വളരെ ശക്തിയായി കടിക്കുന്ന ഇനം നായ ആണ്. 2010-ലെ അമേരിക്കൻ കെന്നൽ ക്ലബ്‌ കണക്കു പ്രകാരം ഇവ അമേരിക്കയിൽ ഏറ്റവും ജനപ്രീതി ഉള്ള നായകളിൽ എഴാം സ്ഥാനത്താണുള്ളത്.




ബോക്സർ

ഭാരം:ആൺ നായ 30-32 kg , പെൺ നായ 25-27kg
ഉയരം:ആൺ നായ 22-25 ഇഞ്ച്, പെൺ നായ 21-23 ഇഞ്ച്
ഒരു പ്രസവത്തിൽ:6-8 കുട്ടികൾ
ജീവിതകാലം:10-12 കൊല്ലം

ബുൾഡോഗ്

ബുൾഡോഗ്






അമേരിക്കയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ്. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. ഹൈബ്രിഡ്, സ്റ്റാൻഡേർഡ്, ക്ലാസ്സിക്ക് എന്നിങ്ങനെ മുഖ്യമായും മൂന്ന് ഇനമാണ് ഇവയ്ക്കുള്ളത്.അമേരിക്കയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ്. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. ഹൈബ്രിഡ്, സ്റ്റാൻഡേർഡ്, ക്ലാസ്സിക്ക് എന്നിങ്ങനെ മുഖ്യമായും മൂന്ന് ഇനമാണ് ഇവയ്ക്കുള്ളത്.അമേരിക്കയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ്. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. ഹൈബ്രിഡ്, സ്റ്റാൻഡേർഡ്, ക്ലാസ്സിക്ക് എന്നിങ്ങനെ മുഖ്യമായും മൂന്ന് ഇനമാണ് ഇവയ്ക്കുള്ളത്.




ബുൾഡോഗ്

ഭാരം:ആൺ നായ  27-75 kg , 
ഉയരം:ആൺ നായ 50-72 cm, 
ഒരു പ്രസവത്തിൽ:7-14 കുട്ടികൾ
ജീവിതകാലം:10-15 കൊല്ലം


അകിത ഇനു

അകിത ഇനു



വലിയ ഒരിനം നായ ജനുസാണ് അകിത ഇനു. ഇവ ഉരുത്തിരിഞ്ഞത് ജപ്പാനിലെ പർവ്വതനിരകളിലാണ്. ഇവയിൽ ഇപ്പോൾ രണ്ടു തരം ഉണ്ട്; ജപ്പാനീസ്‌ തരവും, അമേരിക്കൻ തരവും. 1957 വരെ ഇന്ന് കാണുന്ന അകിതയുടെ പുർവ്വികരെ ജപ്പാനിൽ കാട്ടുപന്നിയെയും, കരടിയും, മാനിനേയും വേട്ടയാടാൻ ഉപയോഗിച്ചിരുന്നു.




അകിത ഇനു

ഭാരം:ആൺ നായ 100-130 lb , പെൺ നായ 70-100 lb 
ഉയരം:ആൺ നായ 26-28 ഇഞ്ച്, പെൺ നായ 24=26 ഇഞ്ച്
ഒരു പ്രസവത്തിൽ:3-12 കുട്ടികൾ
ജീവിതകാലം:11-15 കൊല്ലം

അഫ്ഘാൻ ഹൗണ്ട്

അഫ്ഘാൻ ഹൗണ്ട്




ഏറെ പഴയ ഒരു ജെനുസിൽ പെട്ട നായ ആണ് അഫ്ഘാൻ ഹൗണ്ട്. മിനുമിനുത്ത് നീണ്ടു കിടക്കുന്ന രോമങ്ങൾ ഇവയുടെ പ്രത്യേകതയാണ് . ഇവയെ മുയലിനെയും ചെറിയ മാനിനേയും വേട്ടയാടാൻ ആണ് ഉപയോഗിച്ചിരുന്നത്







അഫ്ഘാൻ ഹൗണ്ട്


ഭാരം:ആൺ നായ 20-27 കിലോഗ്രാം
ഉയരം:ആൺ നായ 61 ഇഞ്ച്
രോമക്കുപ്പായം:നീണ്ടതും നേർത്തതും


ഒരു പ്രസവത്തിൽ:6-8 കുട്ടികൾ
ജീവിതകാലം:12-13 കൊല്ലം






















ഡാൽമേഷൻ

ഡാൽമേഷൻ




പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു.ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു
.





ഡാൽമേഷൻ

ഭാരം:ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം
ഉയരം:ആൺ നായ 21=26 ഇഞ്ച്, പെൺ നായ 46-63 ഇഞ്ച്
രോമക്കുപ്പായം:ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്)
ഊർജ്ജസ്വലത:വളരെ കൂടുതൽ
പഠിക്കാനുള്ള കഴിവ്:കൂടുതൽ
സ്വഭാവ‌വിശേഷങ്ങൾ:വളരെയധികം സ്നേഹം,വിശ്വസ്തത, സം‌രക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം
കാവൽ നിൽക്കാനുള്ള കഴിവ്:കൂടുതൽ
ഒരു പ്രസവത്തിൽ:6-9 കുട്ടികൾ
ജീവിതകാലം:12-16 കൊല്ലം

കേരളം

കേരളം







                                              ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌.. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.


കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ


മൃഗം         ആന
പക്ഷി     മലമുഴക്കി വേഴാമ്പൽ
പുഷ്പം കണിക്കൊന്ന
വൃക്ഷം തെങ്ങ്
ഫലം         ചക്ക
മത്സ്യം    കരിമീൻ



                                                                  1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.







പഴംചോല്ലുകള്‍



പഴംചോല്ലുകള്‍



അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

അറിവാണ് ശക്തി

അമ്മയെത്തച്ചാലും രണ്ടുപക്ഷം

അളമുട്ടിയാല്‍ ചേരയും കടിക്കും

അടിതെറ്റിയാല്‍ ആനയും വീഴം




ആന കൊടുത്താലും ആശ കൊടുക്കരുത്


ആറിയ കഞ്ഞി പഴങ്കഞ്ഞി


ആശാന്‍ വീണാല്‍ അതുമോരടവ്


ആശാരിയുടെ കുറ്റവും തടിയുടെ വളവും


ആച്ച് അടുത്തറിയണം പൊന്ന് ഉരച്ചറിയണം



ഇരിക്കും കൊമ്പു മുറിക്കരുത്


ഇരുതോണിയില്‍ കാലുചവിട്ടരുത്


ഇന്നു ഞാന്‍ നാളെ നീ



ഈനാംപേച്ചിക്ക് മരപട്ടി കൂട്ട്


ഈ കട്ടില്‍ കണ്ടു പനിക്കേണ്ട



ഉച്ചക്കുളി ഉചിക്കുളി


ഉടലുരുണ്ട് ഉയിരോന്ന്


ഉടുതുണിക്ക് മറുതുണിയില്ല



ഊരുണ്ടെങ്കില്‍ മൊരുവിറ്റും കാലം കഴിക്കാം


ഊഹാപോഹം പരത്തിപ്പറയരുത്



എലിയെ പേടിച്ച് ഇല്ലം ചുടരുത്


എല്ലുമുറിയെ പണി എടുത്താല്‍ പല്ല് മുറിയ തിന്നാം


ഏട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും





ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും

ഏട്ടിലെ പശു പുല്ലുതിന്നുമോ?


ഐ  

ഐക്യംമത്യം മഹാബലം



ഒരുമ്മയുണ്ടങ്കില്‍ ഉലക്കമേലും കിടക്കാം

ഒരു വടിക്കു രണ്ടു പക്ഷി

ഒരുമതന്നെ പെരിമ







ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ


ഓന്തിന്‍റെ നിറം മാറും