ഒന്നാമതെത്താന്‍ ചില
വഴികള്‍
എല്ലാ കൂട്ടുകാരുടെ മോഹം ക്ലാസ്സില്‍ ഒന്നാമതെത്തുക എന്നായിരിക്കുമല്ലോ.പക്ഷേ അതിനു ഏതു നേരവും പഠിച്ചാല്‍ മാത്രം പോരാ.....
ഇതാ ചില സൂത്ര വിദ്യകള്‍
എന്തു പഠിക്കണം എന്ന് എല്ലാവര്‍ക്കും അറിയാം.പക്ഷേ എങ്ങനെ പഠിക്കണം എന്നാണു എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍.അതിനു അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

പുസ്തകം മാത്രം പോരാ പഠിക്കാന്‍........
പഠിക്കാന്‍ ഉള്ള പുസ്തകം മാത്രം വായിച്ചാല്‍ നല്ല വിജയം നേടാന്‍ കഴിയുമെന്നു കരുതരുത്. പത്രങ്ങള്‍,മാസികള്‍,മറ്റു പുസ്തകംകള്‍ തുടങ്ങിയവയുടെ വിശാലമായ ലോകത്തേക്ക് കൂട്ടുകാര്‍ കടന്നു ചെല്ലണം.
പഠനത്തിന് ഇടവേള വേണം..
കുറേ നേരം ഇരുന്ന് പഠിച്ചാല്‍ കുറച്ച് നേരം ഇടവേള എടുക്കാം.പല വിഷയങ്ങള്‍ ഒറ്റ ഇരിപ്പില്‍ പഠിക്കുനത് നല്ലതല്ല.പക്ഷേ ടിവി കണ്ടിരുന്ന് ഇടവേള നീണ്ടു പോകാതെ ശ്രദധിക്കണെ..........!
ചങ്ങാതിക്കൂട്ടം
ക്ലാസില്‍ ടീച്ചര്‍മാരില്‍ നിന്ന് പഠിക്കുന്നതിനെക്കള്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു വഴിയുണ്ട് എന്താന്നോ?കൂട്ടമായി പഠിക്കുക ക്ലാസ്സിലെ മൂന്ന് നാല് കൂടുകാരായി ഒത്തു ചേര്‍ന്ന് പഠങ്ങള്‍ ചര്‍ച്ച ചെയ്യുക.
മറവി എന്നാ വില്ലന്‍
ഓര്‍മ്മിക്കാനുള്ള വഴികള്‍
ആവര്‍ത്തന പഠനം-ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുക
താളത്തില്‍ പഠിക്കാം-പദ്യങ്ങള്‍ എല്ലാം ഇങ്ങനെ പഠിച്ചാല്‍ മറന്നു പോവില്ല
ആദ്യാക്ഷര മന്ത്രം-വലിയൊരു വാചകത്തിന്‍റെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ കൂട്ടി മറ്റൊരു വാക്ക് ഉണ്ടാക്കുക





No comments:
Post a Comment