Tuesday, 24 March 2020

ഇന്ത്യൻ ഭൂപ്രകൃതി വിഭാഗങ്ങൾ


ഭൂപ്രകൃതി അനുസരിച്ച് ഇന്ത്യയിൽ നാലായി തിരിച്ചിരിക്കുന്നു
  • ഉത്തര പർവത മേഖല
  • ഉത്തരമഹാ സമതലങ്ങൾ
  • ഉപദ്വീപിയ പീഠഭൂമി
  • തീരപ്രദേശങ്ങൾ
  • ദ്വീപുകൾ 
  • താർ മരുഭൂമി 

  1. ഉത്തര പർവത മേഖല

  • ഇന്ത്യയുടെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 
  • ഉത്തര പർവത മേഖല ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ - ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ആസ്സാം , അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ.
  • കാശ്മീരിൽ വടക്കു പടിഞ്ഞാറു മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി വരെ നീളുന്ന മലനിരകൾ ആണ് ഉത്തര പർവത മേഖല.
  • ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയുന്ന മേഖലയാണ് ഉത്തര പർവത മേഖല

ഉത്തര പർവത മേഖല മൂന്നായി തിരിച്ചിരിക്കുന്നു 

  1. ഹിമാലയൻ നിരകൾ
  2. ട്രാൻസ് ഹിമാലയൻ നിരകൾ 
  3. കിഴക്കൻ മലനിരകൾ / പൂർവ്വചൽ 
ഹിമാലയൻ നിരകൾ മൂന്നായി തിരിച്ചിരിക്കുന്നു 
  • ഹിമാദ്രി 
  • ഹിമാചൽ 
  • സിവാലിക് 
  • ഹിമാലയം നീളം :2400 കി മീ 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിര 
  • "മഞ്ഞിന്റെ വാസ സ്ഥലം" എന്നാണ് ഹിമാലയം എന്ന വാക്കിന്റെ അർഥം
  • അവസാദ ശിലകളാൽ നിർമിതമായ പർവത നിര ആണ് ഹിമാലയം
  • ഹിമാലയ രൂപീകരണ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ആണ് സരസ്വതി നദി 
  • വാട്ടർ ടവർ ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന പർവത നിര ആണ് ഹിമാലയം 
  • ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവത നിര ആണ് ഹിമാലയം
  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവത നിര ആണ് ഹിമാലയം
  • നദീതാഴ്‌വരകുളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ 4 ആയി തരംതിരിച്ച വ്യക്തി - സിഡ്നി ബെർണാഡ് 
  • സിന്ധുവിനും സത്ലജിനും ഇടക്കുള്ള ഹിമാലയം ഭാഗം - പഞ്ചാബ് ഹിമാലയം 
  • സത്ലജിനും കാളിക്കും ഇടയിൽ ഉള്ള ഹിമാലയം ഭാഗം - കുമായൂൺ ഹിമാലയം 
  • കാളിക്കും ടീസ്റ്റക്കും ഇടക്കുള്ള ഹിമാലയ ഭാഗം - നേപ്പാൾ ഹിമാലയം
  • ടീസ്റ്റക്കും ബ്രഹ്‌മപുത്രക്കും ഇടക്കുള്ള ഹിമാലയ ഭാഗം - ആസ്സാം ഹിമാലയം 

ഹിമാദ്രി 

  • ഹിമാലയത്തിന്റെ നട്ടെല്ല് : ഹിമാദ്രി 
  • ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണ് ഹിമാദ്രി 
  • ഇന്നർ ഹിമാലയം, ഗ്രേറ്റർ ഹിമാലയം എന്നറിയപ്പെടുന്ന പർവത നിര ആണ് ഹിമാദ്രി 
  • ശരാശരി ഉയരം 6000 മീറ്റർ, 8000 മീറ്ററിന് മുകളിൽ ഉയരമുള്ള നിരവധി കൊടുമുടികൾ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നത് 
  • ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് (8848 മീറ്റർ) ഈ മേഖലയിലാണ്.
  • മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ 
  • നേപ്പാളിൽ മൗണ്ട് എവറസ്റ് അറിയപ്പെടുന്നത് - സാഗർമാത 
  • ടിബറ്റിൽ  മൗണ്ട് എവറസ്റ് അറിയപ്പെടുന്നത് - ചോമോലുങ്മ 
  • ലോകത്തിൽ ഏറ്റവും ഉയരം കൂടിയ 3 ആമത്തെ കൊടുമുടി - കാഞ്ചൻജംഗ 
  • പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ (സിക്കിം )
  • പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ 2 ആമത്തെ കൊടുമുടി - നന്താദേവി ( ഉത്തരാഖണ്ഡ് )
  • പാർവ്വതങ്ങളുടെ രാജാവ് (ദയാമീർ) എന്നറിയപ്പെടുന്ന പർവതം - നംഗപർവ്വതം 
  • ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മലബാതകളിലൊന്നായ സോജിലാ പാത ഹിമാദ്രിയിലാണ്. കാരക്കോറം റേഞ്ച് NH - 1 ഇന്റെ ഭാഗമാണ് ഇത്.
  • ഹിമാലയത്തിന്റെ മഴനിഴൽ പ്രദേശങ്ങളായ ടിബറ്റൻ പീഠഭൂമി ഹിമാദ്രിലാണ് സ്ഥിതി ചെയ്യുന്നത് 
  •  ഉത്തരാഖണ്ഡിലെ ഗംഗോത്രി,യമുനോത്രി ഗ്ലേസിയറുകൾ ഹിമാദ്രിയിലാണ് 
  • ഗംഗ, യമുന,ഘാഗ്ര, കോസി, ഗാൻഡാക്ക് എന്നീ നദികൾ ഹിമാദ്രിയിൽ നിന്നാണ് ഉത്ഭവിക്കുന്നത് 

ഹിമാദ്രിയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടികൾ 

  • മൗണ്ട് K2 (POK), കാരക്കോറം മലനിര -8611 മീറ്റർ 
  • നന്ദാദേവി (ഉത്തരാഖണ്ഡ് ) - 7816 മീറ്റർ
  • കാഞ്ചൻജംഗ (സിക്കിം ) - 8586 മീറ്റർ
  • നംഗപർവത് (പാകിസ്ഥാൻ ) - 8126 മീറ്റർ
  • മക്കാലു (നേപ്പാൾ ) - 8485 മീറ്റർ
  • ദ്രോണഗിരി   - 7066 മീറ്റർ
  • ധൗളഗിരി (നേപ്പാൾ ) - 8167 മീറ്റർ
  • അന്നപൂർണ (നേപ്പാൾ ) - 8091 മീറ്റർ
  • കാമറ്റ്  (ഉത്തരാഖണ്ട്‌ ) - 7756 മീറ്റർ
  • മൻസാലു ( നേപ്പാൾ ) - 8156 മീറ്റർ

പർവതങ്ങൾ 

  • 600 മീറ്ററിലേറെ ഉയരം വരുന്ന ഭൂരൂപങ്ങൾ ആണ് പർവതങ്ങൾ
  • പർവ്വതങ്ങളെ കുറിച്ച് ഉള്ള പഠനം - ഓറോളജി 
  • അന്തരാഷ്ട്ര പർവത ദിനം ഡിസംബർ 11 
  • അന്താരാഷ്ട്ര പർവത വർഷം 2002 
  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതങ്ങൾ ആണ് മടക്കു പർവതങ്ങൾ 
  • മൗണ്ട് എവറസ്റ്റ് തുടക്കത്തിൽ അറിയപ്പെട്ടത്  പീക്ക് XV 
  • എവറസ്റ്റ് ആദ്യമായി കീഴടക്കിയത് 1953 മെയ് 29, എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ആണ് 
  • എവറസ്റ്റ് ആദ്യമായി കീഴടക്കിയ അന്ധൻ - എറിക്ക് വെയിൻ മേയർ
  • എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത  - ബചേന്ദ്രിപാൽ 1984 മെയ്
  • എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി - സി ബാലകൃഷ്ണൻ
  • കൈലാസം കൊടുമുടി സ്ഥിതി ചെയ്യുന്നത് - ടിബറ്റിൽ 
  • ഇന്ത്യയുടെ പർവ്വത സംസ്ഥാനം - ഹിമാചൽ പ്രദേശ് 
  • എവറെസ്റ്റിനെ മൌണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്ത വർഷം - 1865
  • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ജൂങ്കോതാബെ (1975 മാർച്ച് 16)
  • എവറസ്റ്റ് കീഴടക്കിയ ആദ്യ അച്ഛനും മകനും - അജിത് ബജാജ്, ദിയാ ബജാജ് 
  • ഏറ്റവും വലിയ അവശിഷ്ട പർവതം - ആരവല്ലി 
  • മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവത നിര - കാരക്കോറം
  • തുടർച്ച ആയി 2 വർഷം എവറസ്റ്റ് കീഴടക്കി റെക്കോർഡിട്ട ഇന്ത്യൻ വനിത  - സന്തോഷ് യാദവ്
  • എവറസ്റ്റ് ഏറ്റവും പ്രായം കുറഞ്ഞ വനിത മലാവത് പൂർണ (ആന്ധ്രപ്രദേശ് )  

ഹിമാചൽ 

  • ഹിമാദ്രിക്ക് സമാന്തരമായി പോകുന്ന പർവ്വത നിരയാണ് ഹിമാചൽ
  • ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര 
  • ഹിമാചലിനും സിവാലിക്കിനും ഇടയ്ക്കുള്ള താഴ്വരകളാണ് ഡൂൺസ് 
  • ശരാശരി ഉയരം 3000 മീറ്ററിനു മുകളിൽ 
  • മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര 
  • കുളു, മണാലി, ഷിംല, കാശ്മീർ, ഡെൽഹൗസി, നൈനിറ്റാൾ, മസ്സൂറി, ഡാർജലിങ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
  • കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി - ബിയാസ് 
  • ഹിമാചലിൽ സ്ഥിതി ചെയ്യുന്ന പർവത നിരകൾ - പിർപാഞ്ചാൽ, ധൗലാധർ,മസ്സൂറി, മഹാഭാരത്(നേപ്പാൾ )

സിവലിക് 

  • ഹിമാലയം നിരകളിൽ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പർവത നിര ആണ് സിവലിക് 
  • മറ്റു നിരകളിൽ നിന്നും വ്യത്യസ്തമായി ചെളിയും മൃദുവായ പാറകളും കൊണ്ട് നിറഞ്ഞതാണ് ഈ മേഖല. ഉരുൾപൊട്ടലും ഭൂകമ്പങ്ങളും ഈ നിരയിൽ സർവ്വ സാധാരണമാണ് 
  • ഔട്ടർ ഹിമാലയം എന്ന് അറിയപ്പെടുന്ന പർവത നിര 
  • ശിവന്റെ തിരുമുടി എന്ന് അറിയപ്പെടുന്ന പർവത നിര 
  • ദേവപ്രയാഗ് സിവലിക്കിലാണ് 
  • 500 മീറ്റർ മുതൽ 1500 മീറ്റർ വരെയാണ് ശരാ ശരി ഉയരം 
  • സിവലിക്ക് പർവ്വത നിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ ആണ് 
  • പ്രധാനപ്പെട്ട ഡൂണുകൾ ആയ ഡെറാഡൂൺ, ഹരിക്കേ ഡൂൺ, കോട്ട ഡൂൺ എന്നിവ ഇവിടെയാണ് 
  • ദാൽഫാ, മിറി, മിശ്‌മി, അബോർ എന്നീ മലകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര 

ട്രാൻസ് ഹിമാലയൻ നിരകൾ 

  • ജമ്മു കശ്മീരിന്റെ വടക്കും, വടക്ക് കിഴക്കുമായി ഈ മേഖല സ്ഥിതി ചെയ്യുന്നു 
  • ട്രാൻസ് ഹിമാലയത്തിന്റെ വേറൊരു പേര് ടിബറ്റൻ ഹിമാലയം
  • കാരക്കോറം, ലഡാക്ക്, സസ്‌ക്കർ എന്നീ പർവത നിരകൾ ഉൾപ്പെട്ടതാണ് ഈ പർവ്വത മേഖല 
  • ഇത് പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമാണ് 
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ മൗണ്ട് k 2 അഥവാ ഗോഡ്‌വിൻ ആസ്റ്റിൻ കാരക്കോറം നിരയിലാണ് 
  • സിയാച്ചിൻ ഗ്ലേസിയർ കാരക്കോറം നിരയിലാണ് 
  • ബാൾട്ടി ഭാഷയിൽ സിയാ എന്നത് റോസ് എന്നും ചുൻ എന്നത് സുലഭം എന്നുമാണ് അർഥം 
  • മൂന്നാം ധ്രുവം എന്ന പേരിലും സിയാച്ചിൻ അറിയപ്പെടുന്നു 
  • സിയാച്ചിനിൽ നിന്നും ഉത്ഭവിക്കുന്ന നദി  - നൂബ്ര 
  • ലോകത്തിലെ ധ്രുവ പ്രദേശങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി
  • ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് ഇവിടെ സ്ഥിതി ചെയ്യുന്നു 
  • സിയാച്ചിൻ ഹിമാനിയുടെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു
  • അങ്സായിച്ചിന് പീഠഭൂമി കാരക്കോറം  നിരയിൽ ആണ് 
  • ദാപ്സാംഗ്,ലാംപ പഹാർ എന്നറിയപ്പെടുന്ന പര്വതനിര - മൗണ്ട് K 2 

പൂർവാഞ്ചൽ 

  • ഈസ്റ്റേൺ ഹിൽസ് എന്നറിയപ്പെടുന്ന പർവ്വതനിര 
  •  പൂർവാഞ്ചൽ സ്ഥിതിചെയ്യുന്ന പ്രധാന കുന്നുകൾ : മേഘലയിലെ ഖാസി ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ 
  • മിസോറാമിലെ ലുഷായി കുന്നു (മിസോ hills ) നാഗാലാൻഡിലെ നാഗകുന്ന്, പട്കയി മലനിരകൾ 
  • ലോകത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശം - മൗസിറാം (ഖാസി കുന്നുകൾ )
  • മ്യൻമറുമായി അതിർത്തി പങ്കുവയ്ക്കുന്ന ഇന്ത്യയിലെ ഭൂപ്രകൃതി വിഭഗം - പൂർവാഞ്ചൽ

Monday, 30 January 2012

ഒന്നാമതെത്താന്‍ ചില വഴികള്‍


ഒന്നാമതെത്താന്‍ ചില 
വഴികള്‍




എല്ലാ കൂട്ടുകാരുടെ മോഹം ക്ലാസ്സില്‍ ഒന്നാമതെത്തുക എന്നായിരിക്കുമല്ലോ.പക്ഷേ അതിനു ഏതു നേരവും പഠിച്ചാല്‍ മാത്രം പോരാ.....
ഇതാ ചില സൂത്ര വിദ്യകള്‍



എന്തു പഠിക്കണം എന്ന് എല്ലാവര്‍ക്കും അറിയാം.പക്ഷേ എങ്ങനെ പഠിക്കണം എന്നാണു എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍.അതിനു അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.


പുസ്തകം മാത്രം പോരാ പഠിക്കാന്‍........






പഠിക്കാന്‍ ഉള്ള പുസ്തകം മാത്രം വായിച്ചാല്‍ നല്ല വിജയം നേടാന്‍ കഴിയുമെന്നു കരുതരുത്. പത്രങ്ങള്‍,മാസികള്‍,മറ്റു പുസ്തകംകള്‍ തുടങ്ങിയവയുടെ വിശാലമായ ലോകത്തേക്ക് കൂട്ടുകാര്‍ കടന്നു ചെല്ലണം.









                       പഠനത്തിന് ഇടവേള വേണം..





 കുറേ നേരം ഇരുന്ന് പഠിച്ചാല്‍ കുറച്ച് നേരം ഇടവേള എടുക്കാം.പല വിഷയങ്ങള്‍ ഒറ്റ ഇരിപ്പില്‍ പഠിക്കുനത് നല്ലതല്ല.പക്ഷേ ടിവി കണ്ടിരുന്ന് ഇടവേള നീണ്ടു പോകാതെ ശ്രദധിക്കണെ..........!





                                                       ചങ്ങാതിക്കൂട്ടം



ക്ലാസില്‍ ടീച്ചര്‍മാരില്‍ നിന്ന് പഠിക്കുന്നതിനെക്കള്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു വഴിയുണ്ട് എന്താന്നോ?കൂട്ടമായി പഠിക്കുക ക്ലാസ്സിലെ മൂന്ന് നാല് കൂടുകാരായി ഒത്തു ചേര്‍ന്ന് പഠങ്ങള്‍ ചര്‍ച്ച ചെയ്യുക.



മറവി എന്നാ വില്ലന്‍





ഓര്‍മ്മിക്കാനുള്ള വഴികള്‍

ആവര്‍ത്തന പഠനം-ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പാഠങ്ങള്‍                 ആവര്‍ത്തിച്ചു പഠിക്കുക

താളത്തില്‍ പഠിക്കാം-പദ്യങ്ങള്‍ എല്ലാം ഇങ്ങനെ പഠിച്ചാല്‍ മറന്നു പോവില്ല

ആദ്യാക്ഷര മന്ത്രം-വലിയൊരു വാചകത്തിന്‍റെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ കൂട്ടി മറ്റൊരു വാക്ക് ഉണ്ടാക്കുക




Sunday, 29 January 2012

വയനാട് ജില്ല


വയനാട് ജില്ല






കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്




പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.
കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്
മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.

തിരുവനന്തപുരം ജില്ല


തിരുവനന്തപുരം ജില്ല







തിരുവനന്തപുരം കേരളത്തിലെ തെക്കേ അറ്റത്തുള്ള ജില്ലയും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രവുമായ തലസ്ഥാന ജില്ലയും കൂടിയാണ്‌. ആസ്ഥാനം തിരുവനന്തപുരം നഗരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ പാറശാലയിൽ നിന്നും 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.



ഇപ്പോൾ തിരുവനന്തപുരം ജില്ലയായി പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ മുൻകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി കേരളത്തിനു പൊതുവായി കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന വ്യവസ്ഥിതികൾക്ക് ഏറെക്കുറെ സമാനമാണ്. പ്രാചീന മനുഷ്യർ ഇവിടെ നിവസിച്ചിരുന്നു എന്നതിന് വിശ്വസിക്കത്തക്ക തെളിവുകൾ ജില്ലയുടെ ചില ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. വേണാട് ശക്തിപ്രാപിക്കുന്നതിനുമുമ്പ് തിരുവനന്തപുരം ആയ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് വേണാടിന്റെ ഭാഗമായി. വേണാട് പിന്നീട് തിരുവിതാംകൂർ രാജ്യമായി. തിരുവിതാംകൂറിന്റേയും ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ഉണ്ടായ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റേയും തലസ്ഥാനമായിരുന്നു തിരുവനന്തപുരം. ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളിൽ തിരുവനന്തപുരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായതത്രെ. ശ്രീപദ്മനാഭനെ ആനന്ദൻ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകൾ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുള്ള ദിവ്യനാഗമായ അനന്തനിൽ നിന്നാണ് ഈ പേരുവന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപദ്മനാഭക്ഷേത്രത്തിൽ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അനന്തപുരം എന്ന പേര് വന്നതത്രെ. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാനസൂചകപദം ചേർന്നപ്പോൾ തിരുവനന്തപുരം ആയതാകാം.