അറിയൂ.......... കേരളാ ചരിത്രം
പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം.ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ്.
പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂർവ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:
നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ
മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുൻപ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. അശോകക്രവർത്തിയുടെ രണ്ടാം ശിലാശാസനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തും അയൽ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു.തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ. പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി സമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്മലബാർ, കൊച്ചി, തിരുവിതാംകൂർ.എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്. പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947-ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

.jpg)

No comments:
Post a Comment