Saturday, 28 January 2012

കാസർഗോഡ് ജില്ല


കാസർഗോഡ് ജില്ല





കാസർഗോഡ്‌ കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസർഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസർഗോഡിലെ സംസാരഭാഷയിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ അടങ്ങുന്നതാണ് കാസർഗോഡ്‌ ജില്ല.



ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്‌വില്ലിയ(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസർഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി

കണ്ണൂർ ജില്ല


കണ്ണൂർ ജില്ല





കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്. [അവലംബം ആവശ്യമാണ്] ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്


ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. വടക്ക്‌ വെങ്കിട മലനിരകൾ മുതൽ തെക്ക്‌ കന്യാകു‍മാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ്‌ പുരാതന തമിഴകം.
1819- ൽ ജെ.ബബിങ്ങ്ടൺ, കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട്‌ കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന്‌ വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. കണ്ണൂർ ജില്ലയിലെ ചെറുകുന്ന്‌,മാതമംഗലം, പെരിങ്ങോം, കല്ലിയാട്‌, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റിയാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം, നടുവില്‍,ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ്‌, ആലക്കോട്‌, വായാട്ടു പറമ്പ്‌,തളാവില്‍, ഇരിക്കൂര്‍,പുത്തൂർ, മാങ്ങാട്‌, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്‌,കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്


കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ, തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ്‌ കല്ലറകളിൽ നിന്ന്‌ ലഭിച്ചിട്ടുള്ളത്‌. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്‌. ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന്‌ അനുമാനിക്കാം. ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്‌. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന്‌ ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.
പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത്‌ സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്‌. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്‌. കുരുമുളക്‌, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്‌, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം.


തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ്‌ നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന്‌ 'പെരിപ്ലസ്‌ ഓഫ്‌ എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത്‌ 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്‌. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന്‌ സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത്‌ എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക്‌ ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്‌-മാർക്ക്ഡ്‌' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത്‌ നിന്നാണ്‌ കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്‌. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്‌, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ്‌ ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ്‌ ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്‌. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ്‌ എന്നു സൂചിപ്പിക്കുന്നു. കോസ്മോസ്‌ ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ്‌ സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന്‌ അനുമാനിക്കപ്പെടുന്നു.

കൊല്ലം ജില്ല


കൊല്ലം ജില്ല







കേരളത്തിലെ തെക്കുഭാഗത്തുള്ള ഒരു ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെൻമല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, കാപ്പിൽ, ഇടവ, പുനലൂർ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവിൽ വന്നതും കൊല്ലത്തുതന്നെ.രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
1957 ഓഗസ്റ്റ്‌ 17-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.


ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ, കൊച്ചുകലുങ്ക്, മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു.

ഇടുക്കി ജില്ല


ഇടുക്കി ജില്ല





ഇടുക്കി കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല(ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റതു വയനാട്). ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം,അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.



വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.

വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത



കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.

എറണാകുളം ജില്ല


എറണാകുളം ജില്ല





എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.

കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌. ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.



കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ആലപ്പുഴ ജില്ല


ആലപ്പുഴ ജില്ല





കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ.കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.


കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല താലൂക്ക്(ചേർത്തല), അമ്പലപ്പുഴ താലൂക്ക്(അമ്പലപ്പുഴ), കുട്ടനാട് താലൂക്ക്(കുട്ടനാട്), കാർത്തികപ്പള്ളി താലൂക്ക്(കാർത്തികപ്പള്ളി), ചെങ്ങന്നൂർ താലൂക്ക്(ചെങ്ങന്നൂര്)‍, മാവേലിക്കര താലൂക്ക്(മാവേലിക്കര) എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്. ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

കേരളത്തിലെ ജില്ലകൾ

അരിയൂ...............കേരളത്തിലെ പതിനാല്‌ ജില്ലകൾ






കേരളത്തിലെ പതിനാല്‌ ജില്ലകൾ വടക്കേ മലബാർ, മലബാർ, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂർ, തിരുവിതാം‌കൂർ എന്നീ അഞ്ച് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
വടക്കേ മലബാർ: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
മലബാർ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
കൊച്ചി: എറണാകുളം ജില്ലയുടെയും, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
വടക്കൻ തിരുവിതാംകൂർ: എറണാകുളം ജില്ലയുടെ ചിലഭാഗങ്ങൾ
മദ്ധ്യതിരുവിതാംകൂർ: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട
തിരുവിതാംകൂർ: കൊല്ലം, തിരുവനന്തപുരം

കേരള ചരിത്രം

അറിയൂ.......... കേരളാ ചരിത്രം




                                                                     പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം.ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻ‌ഗാമികൾ ആണ്‌.


പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ്‌ ഇതെന്നാണ്‌ ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്‌. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂ‌ർ‌വ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ


മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.


കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുൻപ്‌ 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌. അശോകക്രവർത്തിയുടെ രണ്ടാം ശിലാശാസനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തും അയൽ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.


ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു.തമിഴ്‌ ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ. പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി സമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്മലബാർ, കൊച്ചി, തിരുവിതാംകൂർ.എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
 

        പോർച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത്‌ കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്‌. പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947-ൽ‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

സയാമീസ് ഫൈറ്റർ മത്സ്യം


         വളര്‍ത്തു  സയാമീസ് ഫൈറ്റർ മത്സ്യം






വളരെ ഭംഗിയുള്ള അലങ്കാര മത്സ്യം ആണ് സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ. ബീറ്റ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ബീറ്റ സ്‌‌പ്ലെൻഡെൻസ് എന്ന് ആണ് ദ്വിപദനാമ നാമം. ഇവ വളരെ ഏറെ പ്രശസ്തമായ ഒരു ശുദ്ധജല അലങ്കാര മത്സ്യം ആണ്. ഈ മീനുകളുടെ വന്യ പുർവികരെ തായ്‌ലാന്റ് , മലേഷ്യ , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ് കണ്ടു വരുന്നത്‌ . ഇവിടെ ധാരാളം ആയി കാണപ്പെടുന്ന നെൽവയലുകൾ ആണിവയുടെ ആവാസകേന്ദ്രങ്ങൾ.

ഈ ജെനുസിന്റെ പേരിന്റ് ഉത്പത്തി ഇകാൻ ബെട്ടഹ് എന്ന തായ്‌ലാന്റ് തദ്ദേശീയ പദത്തിൽ നിന്നാണ്. തായ്‌ ഭാഷയിൽ ഇവയെ പ്ലാ-കാട്‌ അല്ലെങ്കിൽ ട്രേ കരേം എന്നാണ് വിളിക്കുന്നത് ,അർഥം പോരാളി മത്സ്യം

എയ്ഞ്ചൽ മത്സ്യം

              വളര്‍ത്തു    എയ്ഞ്ചൽ മത്സ്യം






ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യം. സിക്ലിഡേ (Cichlidae) മത്സ്യ ഗോത്രത്തിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശുദ്ധജലജീവിയായ ഏഞ്ജൽമത്സ്യത്തിന്റെ ശാസ്ത്രനാമം റ്റീറോഫില്ലം സ്കാലറെ (Pterophyllum scalare) എന്നാണ്. റ്റീറോഫില്ലം ഐമെക്കിയൈ (Pterophyllum eimekei) എന്നൊരു സ്പീഷീസുകൂടി അറിയപ്പെടുന്നതായുണ്ട്. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾ (Dorsal and anal fins) ക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് ഏഞ്ജൽ മത്സ്യം എന്ന പേരു ലഭി ലഭിച്ചത്.
പരന്ന ശരീരമുള്ള ഈ മത്സ്യങ്ങൾക്ക് നീളത്തേക്കാൾ കൂടുതൽ പൊക്കമാണുള്ളത്. പൂർണ്ണ വളർച്ചയെത്തിയ ഒരു മത്സ്യത്തിന് തല മുതൽ വാലറ്റം‌‌വരെ 15 സെ. മീ. നീളമുള്ളപ്പോൾ പൊക്കം 25 സെ. മീ. വരും. പൃഷ്ഠ-ഗുദപത്രങ്ങൾക്കു സംഭവിച്ചിട്ടുള്ള അധികവളർച്ചയാണ് ഈ അസാമാന്യ പോക്കത്തിനുള്ള കാരണം. ജലസസ്യങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്നതും ഒഴുക്കുകുറഞ്ഞതുമായ ജലത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

മോളി

     വളര്‍ത്തു മോളി





പൊയ്സിലിടെ എന്ന കുടുംബത്തിലെ ശുദ്ധജല അലങ്കാര മത്സ്യം ആണ് മോളികൾ. ചില ഇന്നം മോളികൾ ഉപ്പ് രസം ഉള്ള വെള്ളത്തിലും ജീവിക്കുന്നു, വിവിധ തരം മോളികൾ ഉണ്ട് അതിൽ ഏറ്റവും പ്രശസ്തരായവർ സിൽവർ മോളിയും ബ്ലാക്ക്‌ മോളിയും ആണ് . ഗപ്പികളും പിന്നെ പൊയ്സിലിയ വിംഗ്ഐ എന്ന മീനും ഒഴിച്ച് ബാകി എല്ലാ പൊയ്സിലിയ സ്പീഷിസ് മീനുകളെയും പൊതുവേ മോളികൾ എന്നാണ് അറിയപെടുനത്.

പല തരം മോളികൾ ഇന്ന് ലഭ്യം ആണ് അവയിൽ ചിലത് ഇവയാണ്
ബ്ലാക്ക്‌ ( ബ്ലാക്ക്‌ മോളി )
സിൽവർ ( സിൽവർ മോളി)
ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് സ്പോട്ട് ( കറുപും വെളുപും പുള്ളികൾ ഉള്ളവ )
ഓറഞ്ച് (ഓറഞ്ച് മോളി )
ഓറഞ്ച് ആൻഡ്‌ വൈറ്റ് സ്പോട്ട് ( ഓറഞ്ച് ഉം വെളുപും പുള്ളികൾ ഉള്ള )


വാൾവാലൻ

  വളര്‍ത്തു   വാൾവാലൻ







പൊയ്സിലിടെ എന്ന കുടുംബത്തിലെ ശുദ്ധജല അലങ്കാര മത്സ്യമാണ്ണ് പച്ച വാൾവാലൻ. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.

പെൺ മീനിനു ഏകദേശം നീളം 16 വരെ സെ മീ ആണ് നീളം, ആൺ മീനിനു 14 സെ മീ വരെ ആണ് നീളം. പേരു വന്നത്‌ ആൺ മീനിനു വാൾ പോലെ നിൽക്കുന്ന വാലിന്റെ അറ്റം ഉള്ളതു കൊണ്ടാണ്. പെൺ മത്സ്യത്തിന് നീളം കൂടുതൽ ആണെകിലും വാലിൽ വാൾ ഇല്ല.
പല തരം വാൾവാലന്മാർ ഇന്ന് അലങ്കാര മത്സ്യ വളർത്തുകാർ ഉരുതിരിച്ചെടുതിടുണ്ട്. ഇതിൽ ഇവയുടെ പുർവികരും വന്യ ജാതിയും ആണ് പച്ച വാൾവാലൻ.

പ്ലാറ്റി

വളര്‍ത്തു   പ്ലാറ്റി







ക്സിഫോഫോരുസ് എന്ന ജനുസ്സിൽ പെട്ട ശുദ്ധജല അലങ്കാര മത്സ്യം ആണ് പ്ലാറ്റി എന്ന പേരിൽ അറിയപ്പെടുനത് . ഇതിൽ വാരിയാട്സ് പ്ലാറ്റി ആണ് അലങ്കാര മീനായി ഏറ്റവും കൂടുതൽ വളർത്തുന്ന പ്ലാറ്റിസ്. ഈ മത്സ്യത്തിന്റെ ഉറവിടസ്ഥാനം മധ്യ അമേരിക്കയും തേക്കേ മെക്സിക്കോയുമാണ്.
പ്ലാറ്റി വിഭാഗത്തിൽ പ്രധാനമായും രണ്ട് ജനുസ്സുകളാണ് ഉള്ളത്. ഇത് സതേൺ പ്ലാറ്റി മത്സ്യവും വാരിയാട്സ് പ്ലാറ്റിയുമാണ്. കൂടാതെ അക്വേറിയങ്ങളിൽ ഇപ്പോൾ കൂടുതൽ സങ്കരയിനങ്ങളും ലഭ്യമാണ്


സീബ്ര_മത്സ്യം

വളര്‍ത്തു  സീബ്ര_മത്സ്യം






വളരെ സമാധാനപ്രിയരാണ് ഈ മീനുകള്‍.. ...ഇവയുടെ ശരീരത്തു നീലിമ കലര്‍ന്ന വെള്ളി വരകള്‍ ഉണ്ട്. സീബ്രയുടെ  ശരീരത്തിൽ കാണുന്നത് പോലുള്ള  വരയും കുറിയുമായി കാരണമാണ് ഇതിനു സീബ്ര_മത്സ്യം എന്നു പേര് വന്നത്

ഗപ്പി

വളര്‍ത്തു   ഗപ്പി



                                                   ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി. മില്യൺ ഫിഷ്‌ എന്നും ഇത് അറിയപ്പെടുന്നു. പൊയ്സിലിടെ എന്ന കുടുംബത്തിലെ ഏറ്റവും ചെറിയ മീനും ഇവയാണ്. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.

സ്വർണ മത്സ്യങ്ങൾ

            വളര്‍ത്തൂ  സ്വർണ മത്സ്യങ്ങൾ






മനുഷ്യൻ വളർത്താൻ തുടങ്ങിയ ഏറ്റവും ആദ്യത്തെ വളർത്തു മത്സ്യം ആണ് സ്വർണ മത്സ്യങ്ങൾ. ശുദ്ധജലമത്സ്യം ആയ ഇവ കാർപ്പ് കുടുംബത്തിൽ പെട്ടവയാണ് . ഏഷ്യൻ വംശജർ ആയ ഇവയെ ഏകദേശം ആയിരം വർഷം മുൻപ് ചൈനയിൽ ആണ് ആദ്യം വളർത്താൻ തുടങ്ങിയത്. അതിൽ പിന്നെ കുറയേ ഏറെ സങ്കര ഇനം സ്വർണമത്സ്യം ഉരുതിരിഞ്ഞിടുണ്ട്.അലങ്കാര മൽസ്യങ്ങളുടെ റാണി എന്നാണ് ഈ മത്സ്യം അറിയപെടുന്നത്.