ഭൂപ്രകൃതി അനുസരിച്ച് ഇന്ത്യയിൽ നാലായി തിരിച്ചിരിക്കുന്നു
- ഉത്തര പർവത മേഖല
- ഉത്തരമഹാ സമതലങ്ങൾ
- ഉപദ്വീപിയ പീഠഭൂമി
- തീരപ്രദേശങ്ങൾ
- ദ്വീപുകൾ
- താർ മരുഭൂമി
- ഉത്തര പർവത മേഖല
- ഇന്ത്യയുടെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു
- ഉത്തര പർവത മേഖല ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ - ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ആസ്സാം , അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ.
- കാശ്മീരിൽ വടക്കു പടിഞ്ഞാറു മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി വരെ നീളുന്ന മലനിരകൾ ആണ് ഉത്തര പർവത മേഖല.
- ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയുന്ന മേഖലയാണ് ഉത്തര പർവത മേഖല
ഉത്തര പർവത മേഖല മൂന്നായി തിരിച്ചിരിക്കുന്നു
- ഹിമാലയൻ നിരകൾ
- ട്രാൻസ് ഹിമാലയൻ നിരകൾ
- കിഴക്കൻ മലനിരകൾ / പൂർവ്വചൽ
ഹിമാലയൻ നിരകൾ മൂന്നായി തിരിച്ചിരിക്കുന്നു
- ഹിമാദ്രി
- ഹിമാചൽ
- സിവാലിക്
- ഹിമാലയം നീളം :2400 കി മീ
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിര
- "മഞ്ഞിന്റെ വാസ സ്ഥലം" എന്നാണ് ഹിമാലയം എന്ന വാക്കിന്റെ അർഥം
- അവസാദ ശിലകളാൽ നിർമിതമായ പർവത നിര ആണ് ഹിമാലയം
- ഹിമാലയ രൂപീകരണ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ആണ് സരസ്വതി നദി
- വാട്ടർ ടവർ ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന പർവത നിര ആണ് ഹിമാലയം
- ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവത നിര ആണ് ഹിമാലയം
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവത നിര ആണ് ഹിമാലയം
- നദീതാഴ്വരകുളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ 4 ആയി തരംതിരിച്ച വ്യക്തി - സിഡ്നി ബെർണാഡ്
- സിന്ധുവിനും സത്ലജിനും ഇടക്കുള്ള ഹിമാലയം ഭാഗം - പഞ്ചാബ് ഹിമാലയം
- സത്ലജിനും കാളിക്കും ഇടയിൽ ഉള്ള ഹിമാലയം ഭാഗം - കുമായൂൺ ഹിമാലയം
- കാളിക്കും ടീസ്റ്റക്കും ഇടക്കുള്ള ഹിമാലയ ഭാഗം - നേപ്പാൾ ഹിമാലയം
- ടീസ്റ്റക്കും ബ്രഹ്മപുത്രക്കും ഇടക്കുള്ള ഹിമാലയ ഭാഗം - ആസ്സാം ഹിമാലയം
ഹിമാദ്രി
- ഹിമാലയത്തിന്റെ നട്ടെല്ല് : ഹിമാദ്രി
- ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണ് ഹിമാദ്രി
- ഇന്നർ ഹിമാലയം, ഗ്രേറ്റർ ഹിമാലയം എന്നറിയപ്പെടുന്ന പർവത നിര ആണ് ഹിമാദ്രി
- ശരാശരി ഉയരം 6000 മീറ്റർ, 8000 മീറ്ററിന് മുകളിൽ ഉയരമുള്ള നിരവധി കൊടുമുടികൾ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നത്
- ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് (8848 മീറ്റർ) ഈ മേഖലയിലാണ്.
- മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ
- നേപ്പാളിൽ മൗണ്ട് എവറസ്റ് അറിയപ്പെടുന്നത് - സാഗർമാത
- ടിബറ്റിൽ മൗണ്ട് എവറസ്റ് അറിയപ്പെടുന്നത് - ചോമോലുങ്മ
- ലോകത്തിൽ ഏറ്റവും ഉയരം കൂടിയ 3 ആമത്തെ കൊടുമുടി - കാഞ്ചൻജംഗ
- പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ (സിക്കിം )
- പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ 2 ആമത്തെ കൊടുമുടി - നന്താദേവി ( ഉത്തരാഖണ്ഡ് )
- പാർവ്വതങ്ങളുടെ രാജാവ് (ദയാമീർ) എന്നറിയപ്പെടുന്ന പർവതം - നംഗപർവ്വതം
- ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മലബാതകളിലൊന്നായ സോജിലാ പാത ഹിമാദ്രിയിലാണ്. കാരക്കോറം റേഞ്ച് NH - 1 ഇന്റെ ഭാഗമാണ് ഇത്.
- ഹിമാലയത്തിന്റെ മഴനിഴൽ പ്രദേശങ്ങളായ ടിബറ്റൻ പീഠഭൂമി ഹിമാദ്രിലാണ് സ്ഥിതി ചെയ്യുന്നത്
- ഉത്തരാഖണ്ഡിലെ ഗംഗോത്രി,യമുനോത്രി ഗ്ലേസിയറുകൾ ഹിമാദ്രിയിലാണ്
- ഗംഗ, യമുന,ഘാഗ്ര, കോസി, ഗാൻഡാക്ക് എന്നീ നദികൾ ഹിമാദ്രിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
ഹിമാദ്രിയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടികൾ
- മൗണ്ട് K2 (POK), കാരക്കോറം മലനിര -8611 മീറ്റർ
- നന്ദാദേവി (ഉത്തരാഖണ്ഡ് ) - 7816 മീറ്റർ
- കാഞ്ചൻജംഗ (സിക്കിം ) - 8586 മീറ്റർ
- നംഗപർവത് (പാകിസ്ഥാൻ ) - 8126 മീറ്റർ
- മക്കാലു (നേപ്പാൾ ) - 8485 മീറ്റർ
- ദ്രോണഗിരി - 7066 മീറ്റർ
- ധൗളഗിരി (നേപ്പാൾ ) - 8167 മീറ്റർ
- അന്നപൂർണ (നേപ്പാൾ ) - 8091 മീറ്റർ
- കാമറ്റ് (ഉത്തരാഖണ്ട് ) - 7756 മീറ്റർ
- മൻസാലു ( നേപ്പാൾ ) - 8156 മീറ്റർ
പർവതങ്ങൾ
- 600 മീറ്ററിലേറെ ഉയരം വരുന്ന ഭൂരൂപങ്ങൾ ആണ് പർവതങ്ങൾ
- പർവ്വതങ്ങളെ കുറിച്ച് ഉള്ള പഠനം - ഓറോളജി
- അന്തരാഷ്ട്ര പർവത ദിനം ഡിസംബർ 11
- അന്താരാഷ്ട്ര പർവത വർഷം 2002
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതങ്ങൾ ആണ് മടക്കു പർവതങ്ങൾ
- മൗണ്ട് എവറസ്റ്റ് തുടക്കത്തിൽ അറിയപ്പെട്ടത് പീക്ക് XV
- എവറസ്റ്റ് ആദ്യമായി കീഴടക്കിയത് 1953 മെയ് 29, എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ആണ്
- എവറസ്റ്റ് ആദ്യമായി കീഴടക്കിയ അന്ധൻ - എറിക്ക് വെയിൻ മേയർ
- എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത - ബചേന്ദ്രിപാൽ 1984 മെയ്
- എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി - സി ബാലകൃഷ്ണൻ
- കൈലാസം കൊടുമുടി സ്ഥിതി ചെയ്യുന്നത് - ടിബറ്റിൽ
- ഇന്ത്യയുടെ പർവ്വത സംസ്ഥാനം - ഹിമാചൽ പ്രദേശ്
- എവറെസ്റ്റിനെ മൌണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്ത വർഷം - 1865
- എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ജൂങ്കോതാബെ (1975 മാർച്ച് 16)
- എവറസ്റ്റ് കീഴടക്കിയ ആദ്യ അച്ഛനും മകനും - അജിത് ബജാജ്, ദിയാ ബജാജ്
- ഏറ്റവും വലിയ അവശിഷ്ട പർവതം - ആരവല്ലി
- മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവത നിര - കാരക്കോറം
- തുടർച്ച ആയി 2 വർഷം എവറസ്റ്റ് കീഴടക്കി റെക്കോർഡിട്ട ഇന്ത്യൻ വനിത - സന്തോഷ് യാദവ്
- എവറസ്റ്റ് ഏറ്റവും പ്രായം കുറഞ്ഞ വനിത മലാവത് പൂർണ (ആന്ധ്രപ്രദേശ് )
ഹിമാചൽ
- ഹിമാദ്രിക്ക് സമാന്തരമായി പോകുന്ന പർവ്വത നിരയാണ് ഹിമാചൽ
- ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര
- ഹിമാചലിനും സിവാലിക്കിനും ഇടയ്ക്കുള്ള താഴ്വരകളാണ് ഡൂൺസ്
- ശരാശരി ഉയരം 3000 മീറ്ററിനു മുകളിൽ
- മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര
- കുളു, മണാലി, ഷിംല, കാശ്മീർ, ഡെൽഹൗസി, നൈനിറ്റാൾ, മസ്സൂറി, ഡാർജലിങ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
- കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി - ബിയാസ്
- ഹിമാചലിൽ സ്ഥിതി ചെയ്യുന്ന പർവത നിരകൾ - പിർപാഞ്ചാൽ, ധൗലാധർ,മസ്സൂറി, മഹാഭാരത്(നേപ്പാൾ )
സിവലിക്
- ഹിമാലയം നിരകളിൽ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പർവത നിര ആണ് സിവലിക്
- മറ്റു നിരകളിൽ നിന്നും വ്യത്യസ്തമായി ചെളിയും മൃദുവായ പാറകളും കൊണ്ട് നിറഞ്ഞതാണ് ഈ മേഖല. ഉരുൾപൊട്ടലും ഭൂകമ്പങ്ങളും ഈ നിരയിൽ സർവ്വ സാധാരണമാണ്
- ഔട്ടർ ഹിമാലയം എന്ന് അറിയപ്പെടുന്ന പർവത നിര
- ശിവന്റെ തിരുമുടി എന്ന് അറിയപ്പെടുന്ന പർവത നിര
- ദേവപ്രയാഗ് സിവലിക്കിലാണ്
- 500 മീറ്റർ മുതൽ 1500 മീറ്റർ വരെയാണ് ശരാ ശരി ഉയരം
- സിവലിക്ക് പർവ്വത നിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ ആണ്
- പ്രധാനപ്പെട്ട ഡൂണുകൾ ആയ ഡെറാഡൂൺ, ഹരിക്കേ ഡൂൺ, കോട്ട ഡൂൺ എന്നിവ ഇവിടെയാണ്
- ദാൽഫാ, മിറി, മിശ്മി, അബോർ എന്നീ മലകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര
ട്രാൻസ് ഹിമാലയൻ നിരകൾ
- ജമ്മു കശ്മീരിന്റെ വടക്കും, വടക്ക് കിഴക്കുമായി ഈ മേഖല സ്ഥിതി ചെയ്യുന്നു
- ട്രാൻസ് ഹിമാലയത്തിന്റെ വേറൊരു പേര് ടിബറ്റൻ ഹിമാലയം
- കാരക്കോറം, ലഡാക്ക്, സസ്ക്കർ എന്നീ പർവത നിരകൾ ഉൾപ്പെട്ടതാണ് ഈ പർവ്വത മേഖല
- ഇത് പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമാണ്
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ മൗണ്ട് k 2 അഥവാ ഗോഡ്വിൻ ആസ്റ്റിൻ കാരക്കോറം നിരയിലാണ്
- സിയാച്ചിൻ ഗ്ലേസിയർ കാരക്കോറം നിരയിലാണ്
- ബാൾട്ടി ഭാഷയിൽ സിയാ എന്നത് റോസ് എന്നും ചുൻ എന്നത് സുലഭം എന്നുമാണ് അർഥം
- മൂന്നാം ധ്രുവം എന്ന പേരിലും സിയാച്ചിൻ അറിയപ്പെടുന്നു
- സിയാച്ചിനിൽ നിന്നും ഉത്ഭവിക്കുന്ന നദി - നൂബ്ര
- ലോകത്തിലെ ധ്രുവ പ്രദേശങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി
- ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് ഇവിടെ സ്ഥിതി ചെയ്യുന്നു
- സിയാച്ചിൻ ഹിമാനിയുടെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു
- അങ്സായിച്ചിന് പീഠഭൂമി കാരക്കോറം നിരയിൽ ആണ്
- ദാപ്സാംഗ്,ലാംപ പഹാർ എന്നറിയപ്പെടുന്ന പര്വതനിര - മൗണ്ട് K 2
പൂർവാഞ്ചൽ
- ഈസ്റ്റേൺ ഹിൽസ് എന്നറിയപ്പെടുന്ന പർവ്വതനിര
- പൂർവാഞ്ചൽ സ്ഥിതിചെയ്യുന്ന പ്രധാന കുന്നുകൾ : മേഘലയിലെ ഖാസി ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ
- മിസോറാമിലെ ലുഷായി കുന്നു (മിസോ hills ) നാഗാലാൻഡിലെ നാഗകുന്ന്, പട്കയി മലനിരകൾ
- ലോകത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശം - മൗസിറാം (ഖാസി കുന്നുകൾ )
- മ്യൻമറുമായി അതിർത്തി പങ്കുവയ്ക്കുന്ന ഇന്ത്യയിലെ ഭൂപ്രകൃതി വിഭഗം - പൂർവാഞ്ചൽ