Sunday, 29 January 2012

വയനാട് ജില്ല


വയനാട് ജില്ല






കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്




പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.
കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്
മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.

No comments:

Post a Comment