Sunday, 29 January 2012

പത്തനംതിട്ട ജില്ല


പത്തനംതിട്ട ജില്ല





കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. [4] 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.



പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്., നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്., വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. [9] മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. . കൂടാതെ പശു, ആട്, പന്നി, താറാവ്, കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു.

No comments:

Post a Comment