Friday, 27 January 2012

രാജപാളയം നായ

രാജപാളയം നായ






ഇന്ത്യൻ നാടൻ നായ്ക്കളുടെ വർഗ്ഗത്തിൽപ്പെട്ടതും, വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നതമായ നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌.




                ഏകദേശം 20 മുതൽ 25 ഇഞ്ച് വരെ പൊക്കം വയ്ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 25 കിലോഗ്രാം തൂക്കമുണ്ടാകും. പെണ്ണിന്‌ ആണിനെക്കാൾ പൊക്കമുണ്ടാകും. വെളുപ്പ്, ബ്രൗൺ എന്നീ നിറങ്ങളിൽ ഇവയെ കാണാൻ സാധിക്കും. എങ്കിലും പിങ്ക് നിറത്തിനാണ്‌ ഏറ്റവും കൂടുതൽ അഴകുള്ളത്. പിങ്ക്, കറുപ്പ് എന്നീ നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ. വേട്ടപ്പട്ടികളുടെ സ്വഭാവമാനെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം.

No comments:

Post a Comment