Friday, 27 January 2012

ഡോബർമാൻ

ഡോബർമാൻ 



വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡോബർമാൻ പിൻഷർ. സാധാരണ ഈ ജനുസ്സ് ഡോബർമാൻ എന്നറിയപ്പെടുന്നു. ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു.



പൊതുവായി ഡോബർമാൻ മാന്യമായ പെരുമാറ്റവും, സ്നേഹവും, വിശ്വസ്തതയും, ബുദ്ധികൂർമ്മതയുമുള്ള ജനുസ്സാണ്. കാവൽനായയായതു കൊണ്ടുതന്നെ ആക്രമണ സ്വഭാവം അവക്കുണ്ട്, പക്ഷെ ഡോബർമാൻ നായകൾ അവയുടെ ഉടമസ്തനോ കുടുംബാംഗങൾക്കോ അവയുടെ തന്നെ ഏതെങ്കിൽലും കൈവശവസ്തുവിനോ അപകടമുണ്ടെന്ന് തോന്നിയാലല്ലാതെ ആക്രമണത്തിനു ഒരുമ്പെടാറില്ല. അമേരിക്കയിലെ ഡീസീസ് കണ്ട്രോൾ സെന്റെരിന്റെ ഗവേഷണപ്രകാരം പിറ്റ് ബുൾ ടെറിയർ,റോട്ട്‌വൈലർ,ജർ‌മൻ ഷെപ്പേർഡ്, അലാസ്കൻ മാലമ്യൂട് തുടങിയ മറ്റു പല നായ് ജനുസ്സുകളേക്കാളും കുറഞ്ഞ ആക്രമണ നിരക്കാണ് ഡോബർമാൻ പിൻഷർ ജനുസ്സിന്റെത്. നായ വളർത്തലുകാരുടെ അനുഭവപ്രകാരം നല്ല വംശശുദ്ധിയുള്ള സാമൂഹികമായി ഇടപഴകാൻ കൂടുതൽ അവസരം ലഭിച്ചിട്ടുള്ള ഡോബർമാൻ നായകൾ വളരെ ശാന്തസ്വഭാവികളും മറ്റു നായകളോടും പൂച്ചകളോടും വരെ ആക്രമണത്വര ഇല്ലാത്തവരുമായി‌രിയ്ക്കും.





ഡോബർമാൻ പിൻഷർ ഒറ്റനോട്ടത്തിൽ

ഭാരം:ആൺ നായ 35-50 കിലോഗ്രാം, പെൺ നായ 30-42 കിലോഗ്രാം
ഉയരം:24-28 ഇഞ്ച്
രോമക്കുപ്പായം:ചെറിയ പരുപരുത്ത രോമങൾ
ഊർജ്ജസ്വലത:കൂടുതൽ
പഠിക്കാനുള്ള കഴിവ്:വളരെ കൂടുതൽ
സ്വഭാവ‌വിശേഷങൾ:മാന്യതയുള്ള പെരുമാറ്റം, വളരെയധികം സ്നേഹം,വിശ്വസ്ത, സം‌രക്ഷണമനോഭാവം
കാവൽ നിൽക്കാനുള്ള കഴിവ്:വളരെ കൂടുതൽ
ഒരു പ്രസവത്തിൽ:3-8 കുട്ടികൾ
ജീവിതകാലം:8-12 കൊല്ലം






No comments:

Post a Comment